മുളന്തുരുത്തി.... റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ആരക്കുന്നം കവലക്ക് സമീപം റോഡിലേക്ക് വലിയ പ്ലാവ് കടപുഴകി വീണ് ഗതാഗതം പൂർണമായി നിലച്ചത്.

ഇന്ന് രാവിലെ ഏകദേശം എട്ടരയോടെ ആയിരുന്നു പ്ലാവ് കടപുഴകി എറണാകുളം കൂത്താട്ടുകുളം ഹൈവേയിലേക്ക് വീണത്, വാഹന, കാൽനടയാത്രികർ ആ സമയം ഇല്ലാതിരുന്നത് വലിയൊരു ദുരിന്തം ഒഴിവാക്കി, മരത്തിന്റെ ശിഖരം ഇലക്ട്രിക് ലൈനിലേക്കും, പോസ്റ്റുകൾക്കും മീതെ വീണതിനാൽ ആരക്കുന്നം സെക്‌ഷൻ KSEB ഉടൻ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മുളന്തുരുത്തി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാ പിക്കുന്നതിനായുള്ള ശ്രമത്തിലാണ്
A tree fell on the road and blocked the traffic.
